Skip to main content

അപേക്ഷിക്കാനുള്ള തീയതി നീട്ടി

 

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന വിവിധ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ 2018 ജൂലൈ സെഷനിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 15 വരെ ദീര്‍ഘിപ്പിച്ചു.

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടി കെയര്‍, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, കൗണ്‍സിലിംഗ് സൈക്കോളജി, ലൈഫ്‌സ്‌കില്‍ എഡ്യൂക്കേഷന്‍, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ക്ലാസിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ആര്‍ട്‌സ്, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.റ്റി.പി, വേഡ് പ്രോസസിംഗ് തുടങ്ങിയ കോഴ്‌സുകളാണ് നടത്തുന്നത്.  ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് കാലയളവ്.  കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും 200 രൂപയ്ക്കു ലഭിക്കും.  18 വയസിനുമേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം.  ഉയര്‍ന്ന പ്രായപരിധി ഇല്ല.  വിശദവിവരങ്ങള്‍ക്ക് www.kerala.src.gov.in/www.srcc.in എന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.  വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍, പി.ഒ, തിരുവനന്തപുരം - 695033, ഫോണ്‍: 0471 2325101, 2326101.  ഇ മെയില്‍: keralasrc@gmal.com, srcc@gmail.com
(പി.ആര്‍.പി. 1983/2018)

date