Skip to main content

പച്ചാളം ജംഗ്ഷനില്‍ വണ്‍വേ സമ്പ്രദായം നിലവില്‍ വന്നു

 

കൊച്ചി:  പച്ചാളം ജംഗ്ഷനില്‍ ഗുരുതരമായി തുടര്‍ന്നു വന്നിരുന്ന ഗതാഗത കുരുക്കിന് പരിഹാരമായി കൊച്ചി സിറ്റി ട്രാഫിക് പോലീസ് കഴിഞ്ഞ ഏതാനും മാസങ്ങളായി പരീക്ഷണ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വണ്‍വേ ട്രാഫിക് സമ്പ്രദായം വിജയപ്രദമാണെന്ന് കാണുന്നതിനാല്‍ സിറ്റി ട്രാഫിക് പോലീസ് നല്‍കിയ പ്രൊപ്പോസല്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗീകരിച്ച് സ്ഥിരപ്പെടുത്തി.

ചിറ്റൂര്‍ റോഡില്‍ പച്ചാളം ജംഗ്ഷന്‍ മുതല്‍ കണ്ണച്ചന്‍ തോട് റോഡ് ജംഗ്ഷന്‍ വരെ വണ്‍വെ. ചിറ്റൂര്‍ റോഡില്‍ നിന്നും ചാത്യാത്ത് റോഡിലേക്ക് ഇരുവശത്ത് നിന്നും പ്രവേശനം പാടില്ല. കണ്ണച്ചന്‍തോട് റോഡ് ജംഗ്ഷനില്‍ നിന്നും മത്തായി മാഞ്ഞൂരാന്‍ റോഡ് വരെ വണ്‍വെ. മത്തായി മാഞ്ഞൂരാന്‍ റോഡില്‍ നിന്നും കണ്ണച്ചന്‍തോട് റോഡിലേക്ക് പ്രവേശനം പാടില്ല. മത്തായി മാഞ്ഞൂരാന്‍ റോഡില്‍ കണ്ണച്ചന്‍തോട് റോഡ് ചേരുന്ന ഭാഗം മുതല്‍ പച്ചാളം ജംഗ്ഷന്‍ വരെ വണ്‍വെ. പച്ചാളം ജംഗ്ഷനില്‍ നിന്നും മത്തായി മാഞ്ഞൂരാന്‍ റോഡിലേക്ക് പ്രവേശനം പാടില്ല. ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ റോഡില്‍  ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ പച്ചാളം ജംഗ്ഷന്‍ വരെ വണ്‍വെ. പച്ചാളം ജംഗ്ഷനില്‍ നിന്നും ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ റോഡിലേക്ക് പ്രവേശനം പാടില്ല. ചാത്യാത്ത് റോഡില്‍ ആര്‍.സി ചര്‍ച്ച് ജംഗ്ഷന്‍ മുതല്‍ പച്ചാളം ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ റോഡ് ജംഗ്ഷന്‍ വരെ വണ്‍വെ.

date