Post Category
മൃഗചികിത്സ; കരാര്‍ നിയമനം
വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തലശ്ശേരി ബ്ലോക്കില്‍ കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്പര്യമുള്ളവര് കെവിസി രജിസ്ട്രേഷന്, ബിരുദം എന്നിവയുടെ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഡിസംബര്‍ 17ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ജില്ലാ വെറ്ററിനറി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700267.
date
- Log in to post comments