Post Category
സെയില്‍സ് അസിസ്റ്റന്റ്, അസിസ്റ്റന്റ് /ഓഡിറ്റര്‍ ഒഎംആര്‍ പരീക്ഷ 21 ന്
സെയില്‍സ് അസിസ്റ്റന്റ്, അസിസ്റ്റന്റ് /ഓഡിറ്റര്‍ (കാറ്റഗറി നമ്പര്‍: 309/18, 57/21) എന്നീ തസ്തികകളിലേക്കുള്ള ഒഎംആര്‍ പരീക്ഷ (ഡിഗ്രി ലെവല്‍ മെയിന്‍ പരീക്ഷ ) ഡിസംബര്‍ 21 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും.
പത്തനംതിട്ട ജില്ലയില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ലഭ്യമായിട്ടുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട സ്ക്രൈബിന്റെ സേവനം ആവശ്യമുള്ള അര്‍ഹതയുള്ള ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന് ടിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം) പരീക്ഷക്ക് ഏഴ് ദിവസം മുന്‍പ് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2 222 665.
date
- Log in to post comments