Post Category
ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു
ജില്ലാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മയക്കുമരുന്നിനെതിരെ ലഹരി വിരുദ്ധ കാമ്പയിന്‍ ഉണര്‍വ് 2022, ക്ഷേമനിധി സിറ്റിംഗും സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സി.ഓഫീസര്‍ എസ് സേവ്യര്‍ ക്ഷേമനിധി ക്ലാസ് നയിച്ചു. അടൂര്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് ധന്യ, ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments