Skip to main content

ലാപ്‌ടോപ്പിന് അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള തൊഴിലാളികളുടെ മക്കളില്‍ എം.ബി.ബി.എസ് , ബി ടെക്, എം ടെക്ക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്‌സി ആന്റ് എഎച്ച്, എംഡിഎസ്, എംഡി, ബിഎച്ച്എംഎസ്, പി ജി ആയുര്‍വേദ, പിജി ഹോമിയോ, എംവിഎസ്‌സി ആന്റ് എഎച്ച് എന്നീ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പിന് അപേക്ഷിക്കാം.

 

കേന്ദ്ര സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാത്രമേ ഈ ആനുകൂല്യത്തിന്  അര്‍ഹതയുളളൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ : 0469 2 603 074.

date