Post Category
വാര്‍ഷിക പുതുക്കല്‍
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പെന്‍ഷന്‍ പ്രായം പൂര്‍ത്തീകരിക്കാത്ത എല്ലാ അംഗതൊഴിലാളികളും 2022 വര്‍ഷത്തെ വാര്‍ഷിക പുതുക്കല്‍ 2023 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ നടത്തണം.
പൂരിപ്പിച്ച നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം ക്ഷേമ ബോര്‍ഡില്‍ നിന്നും ലഭിച്ചിട്ടുളള ഐഡന്റിറ്റി കാര്‍ഡ്, അംശദായം അടയ്ക്കുന്ന പാസ് ബുക്ക് അല്ലെങ്കില്‍ തന്‍ വര്‍ഷം അംശദായം ഒടുക്കിയ രസീത് എന്നിവയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും അപേക്ഷയില്‍ അംഗതൊഴിലാളിയുടെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തി ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ മുഖാന്തിരം ബുക്കുകള്‍ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം.
date
- Log in to post comments