Post Category
ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2021-22 അധ്യയനവര്‍ഷം നടന്ന വിവിധ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം ക്യാഷ് അവാര്‍ഡ് നല്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ സംസ്ഥാനത്തിനകത്ത് പഠിച്ചവര്‍ ആയിരിക്കണം. പത്താം ക്ലാസ് അപേക്ഷകരില്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായവര്‍ മാത്രം അപേക്ഷിക്കുക. ഡിസംബര്‍ 26 മുതല്‍ 2023 ജനുവരി 20 നകം ഇ-ഗ്രാന്റ്സ് 3.0-ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments