Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഒരു സെമസ്റ്റര്‍), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (ഒരു സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 30.
എസ്.സി/എസ്.റ്റി/ഒഇസി/ഒബിസി(എച്ച്)വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. വെബ്സൈറ്റ്: www.ihrd.ac.in . ഫോണ്‍ : 0486 2 232 246, 297 617, 8547 005 084, 9495 276 791.
date
- Log in to post comments