പവിത്രം ശബരിമല ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ദേവസ്വം പ്രസിഡന്റ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനം 'പവിത്രം ശബരിമല'യില്‍ പങ്കാളിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍. ഇന്നലെ (ഡിസംബര്‍26) രാവിലെ 9.30 മുതല്‍ സന്നിധാനത്തു നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. സന്നിധാനത്ത് വിവിധ ഇടങ്ങളില്‍ ചാക്കുകളിലും മാലിന്യനിക്ഷേപ ബിന്നുകളിലുമുണ്ടായിരുന്ന മാലിന്യങ്ങള്‍ സ്വയം ചുമന്നു ട്രാക്ടറിലേക്കു മാറ്റി.
ദേവസ്വം ബോര്‍ഡ് ബുക്ക് സ്റ്റാളില്‍ നിന്നാരംഭിച്ച ശുചീകരണ പ്രവര്‍ത്തികളില്‍ പതിനെട്ടാം പടിയ്ക്ക് സമീപവും പൂങ്കാവനം ഓഫീസിനു സമീപവുമുള്ള മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കുന്നതിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നേതൃത്വം നല്‍കി. ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത് കുമാര്‍, എക്സിക്യൂട്ടീവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
- Log in to post comments