വായ്പാ വിതരണം നടത്തി
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സിഡിഎസും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച വായ്പ വിതരണം അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. വായ്പ ചെക്ക് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീലകുമാരി ഏറ്റുവാങ്ങി. സ്ത്രീ സ്വാശ്രയത്വം സംരഭകത്വം ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയാണിത്.
അടൂര്‍ ഉപജില്ലാ ഓഫീസ് പരിധിയിലെ ഗ്രാമപഞ്ചായത്ത് സിഡിഎസ്സിന്റെ 43 ഗ്രൂപ്പുകളിലായി ഒരു കോടി അറുപത്തിമൂന്ന് ലക്ഷത്തിതൊണ്ണൂറ്റി നാലായിരം രൂപയ്ക്കുള്ള വായ്പ വിതരണമാണ് നടത്തിയത്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ടി.ഡി ബൈജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്് പി.രാജഗോപാലന്‍ നായര്‍, സിഡിഎസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments