Skip to main content

പി ഐ സുഗുണൻ വിരമിച്ചു

വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ പി ഐ സുഗുണൻ 31 വർഷത്തെ സർവ്വീസിന് ശേഷം വിരമിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസ്, കോഴിക്കോട് എസ്എസ്എ എന്നിവിടങ്ങളിൽ അക്കൗണ്ട്‌സ് ഓഫീസറും കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്, വടകര, തളിപ്പറമ്പ് ഡിഇഒ ഓഫീസുകളിൽ പേഴ്‌സണൽ അസിസ്റ്റന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പിൽ പുതുതായി ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആരംഭിച്ചപ്പോൾ മികച്ച രീതിയിൽ ഓഫീസ് പ്രവർത്തനം നടത്തുന്നതിൽ നേതൃപരമായ പങ്ക് വഹിക്കുകയുണ്ടായി.

പാപ്പിനിശ്ശേരി ഉപജില്ലയിലെ പള്ളേരി മാപ്പിള എൽപി സ്‌കൂൾ ്രപധാനാധ്യാപിക കെ വി അരുണയാണ് ഭാര്യ. മക്കൾ: ആതിര, ലാവണ്യ.

 

date