Skip to main content

'ക്രാഫ്റ്റ് ഫെയര്‍ 2017' തുടങ്ങി

കരകൗശല വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന 'ക്രാഫ്റ്റ് ഫെയര്‍ 2017' ന് വി.ജെ.ടി ഹാളില്‍ തുടക്കമായി. കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. മനോജ് അധ്യക്ഷത വഹിച്ചു. മാനേജര്‍ (പി ആന്റ് എ) കുമാരി ബീന ആദ്യവില്‍പന നിര്‍വഹിച്ചു.

രാവിലെ 10 മണി മുതല്‍ രാത്രി എട്ടുവരെയുള്ള മേള നവംബര്‍ 26 വരെ തുടരും. കേരളീയ കരകൗശല ഉത്പന്നങ്ങള്‍ക്ക് പുറമേ ഒഡീഷയിലെ ഗോത്രശില്‍പങ്ങള്‍, ഗ്‌ളാസ് വര്‍ക്ക് മിഡി, ടോപ്പ്, ലക്‌നൗ ചിക്കന്‍വര്‍ക്ക് തുണിത്തരങ്ങള്‍, ജ്യൂട്ട്, മുത്ത്, പവിഴം, മരതകം മുതലായവയില്‍ തീര്‍ത്ത ആഭരണങ്ങള്‍, രാജസ്ഥാന്‍ ബെഡ്ഷീറ്റുകള്‍, മംഗള്‍ഗിരി തുണിത്തരങ്ങള്‍ പനയോല ചിത്രങ്ങള്‍ എന്നിവ മേളയിലുണ്ടാവും.

പി.എന്‍.എക്‌സ്.4934/17

date