Skip to main content

പുനരളവെടുപ്പ്

പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബിഎന്‍(കാറ്റഗറി നമ്പര്‍: 530/19) തസ്തികയ്ക്കായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നടത്തിയ ശാരീരിക അളവെടുപ്പ്/ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്ത്, കായികക്ഷമതാ പരീക്ഷ പാസായവരില്‍ പുനരളവെടുപ്പിന് അപ്പീല്‍ നല്‍കിയിട്ടുളള ഉദ്യോഗാര്‍ഥികളുടെ പുനരളവെടുപ്പ് 2023  ജനുവരി നാല്, അഞ്ച് തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന ഉദ്യോഗാര്‍ഥികള്‍ക്ക്  അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍: 0468 2222665.

date