Skip to main content

കുട്ടികളെ ആവേശഭരിതരാക്കി ബാലസുരക്ഷ സൈക്കിള്‍ ക്യാമ്പിന്            പത്തനംതിട്ടയില്‍ സ്വീകരണം

 

രാജ്യത്ത് കുട്ടികള്‍ക്കെതിരെയുളള അ{കമങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും അവബോധം സൃഷിടിക്കുന്നതിനും ലക്ഷ്യമിട്ട് ജമ്മുകാഷ്മീരിലെ {ശീനഗറില്‍ നിന്ന് 2018 ജൂണ്‍ \ാലിന് ആരംഭിച്ച് കന്യാകുമാരിയില്‍ അവസാനിക്കുന്ന  സൈക്കിള്‍ റാലി 4300കി.മീ സഞ്ചരിച്ച് എത്തിയ ഡല്‍ഹി ജാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി അല്‍ അമീ\് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ഉജ്വല സ്വീകരണം നല്‍കി.   

         പ്രമാടം നേതാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സ്വീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ആഫീസര്‍ എ ഒ അബീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. ലീഡ് ബാങ്ക് മാനേജര്‍ വി.വിജയ കുമാരന്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ ജയകുമാര്‍, പിടിഎ പ്രസ്ഡന്റ് ശ്രീനിവാസന്‍, സ്‌കൂള്‍ മാനേജര്‍ രാജേഷ് ആക്ലേത്ത്, ഷാന്‍ രമേഷ് ഗോപന്‍, ആശ വി ലക്ഷമി, എലിസബത്ത് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. പത്തനംതിട്ട ഭവന്‍സ് സ്‌കൂള്‍ ബാന്റസെറ്റ് അല്‍ അമീ\് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. കോന്നി എം.എം.എന്‍.എസ്.എസ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ തെരുവ് നാടകം നടത്തി.                                               (പിഎന്‍പി 2158/18)

date