Skip to main content

ടെലിവിഷന്‍  ജേര്‍ണലിസം 

 

കെല്‍ട്രോണ്‍  ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ  2018 -2019 ബാച്ചിലേക്ക് അപേക്ഷ  ക്ഷണിച്ചു. ബിരുദധാരികള്‍ക്കും അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. {പിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും .വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (K.S.E.D.C.Ltd) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200/ രൂപയുടെ ഡിഡി സഹിതം അപേക്ഷ ഈ മാസം  20\കം സെന്ററില്‍ ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, സെക്കന്‍ഡ് ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014.  ഫോണ്‍:  8137969292, 9746798082.

        (പിഎന്‍പി 2155/18)

date