ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കളുടെ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എസ്‌സി വിഭാഗത്തില്‍പ്പെട്ട 40 ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കി പദ്ധതി ആരംഭിക്കും. കരാറില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഡ്വാന്‍സായി 40000 രൂപ നല്‍കും.
വൈസ് പ്രസിഡന്റ് സോജി.പി. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണഭോകൃത സംഗമത്തില്‍ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. സുഭാഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ഗീതാകുമാരി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ജോസ്, അംഗങ്ങളായ പത്മാ ബാലന്‍, എം.വി സുധാകരന്‍, ആന്‍സി വര്‍ഗീസ്, ജെ.ജയശ്രീ, ജി. ലക്ഷ്മി, ലിസി ജോണ്‍സണ്‍, വി.വിമല്‍, പ്രസന്നകുമാരി, അഡ്വ. തോമസ് ജോസ്, ആതിര മഹേഷ്, അസി.സെക്രട്ടറി മിനി തോമസ്, വിഇഒ ഫിജു, രമ്യ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments