Skip to main content

പെൺകുട്ടികൾക്ക് ആയോധന പരിശീലന പരിപാടിയുമായി മുക്കം നഗരസഭ

പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭ നടപ്പാക്കുന്ന ആയോധന പരിശീലന പരിപാടിയാണ് 'ആർച്ച'. ആക്രമണങ്ങളെ ആയോധന പരിശീലനത്തിലൂടെ കായികമായും മാനസികമായും നേരിടാൻ പെൺകുട്ടികളെ സജ്ജരാക്കുക, സ്വയംപര്യാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആയോധന പരിശീലന പരിപാടിയായ ആർച്ച നടപ്പാക്കുന്നത് '

 

അഞ്ചാം ക്ലാസ് മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. 40 ലേറെ പേർ ആദ്യ ഘട്ടത്തിൽ ഇതിന്റെ ഭാഗമായി. ചേന്ദമംഗലൂർ ഫിർദൗസ് സാംസ്കാരിക നിലയത്തിൽ നടന്ന പരിശീലന പരിപാടി മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൗൺസിലർ സാറാ കൂടാരത്തിൽ, അബ്ദുൾ ഗഫൂർ, ഷെഫിഖ് മാടായി, നൗഷിന, ട്രെയിനർ എം രാജൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ ഫാത്തിമ കൊടപ്പന സ്വാഗതവും സുബൈദ നന്ദിയും പറഞ്ഞു.

 

date