Skip to main content

ശ്വാസ് ക്ലിനിക്ക് ആരംഭിച്ചു

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ശ്വാസ് ക്ലിനിക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. ശ്വാസകോശ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ചിക്ത്‌സയ്ക്കും വേണ്ടിയാണ് ശ്വാസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ശ്വാസകോശ രോഗങ്ങളായ ആസ്മാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി രോഗങ്ങള്‍ എന്നിവ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വേണ്ടിയാണ് ആരോഗ്യ വകുപ്പ് കുടുംബാരോഗ്യ കേന്ദ്രം വഴി ശ്വാസ് ക്ലിനിക്കുകള്‍ നടത്തുന്നത്.
ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന്‍ അഡ്വ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസമിതി ചെയര്‍പേഴ്‌സണ്‍ സാലി തോമസ്, രാജന്‍ ജോര്‍ജ്, കെ.വി റോയ് മോന്‍, ഹാന്‍ലി ജോണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ ആര്‍.ജയന്‍, നഴ്‌സിംഗ് ഓഫീസര്‍ രേഷ്മ എസ്. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date