ഇ-ലേലം
2018ലെ പ്രളയത്തെ തുര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും ചില്ലറ വില്‍പ്പനയ്ക്കായി അരീക്കകാവ് തടി ഡിപ്പോയില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലിന്റെ ഇ-ലേലം നടക്കും. ഒരു ക്യുബിക് മീറ്ററിന്റെ 25 ലോട്ടുകളും അഞ്ച് ക്യൂബിക് മീറ്ററിന്റെ 15 ലോട്ടുകളും 10 ക്യുബിക്ക് മീറ്ററിന്റെ 40 ലോട്ടുകളുമായാണ് ലേലം നടക്കുക. ഇ-ലേല നടപടികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഏജന്‍സിയായ എം.എസ്.റ്റി.സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കുവാന്‍ കഴിയൂ.
വെബ്‌സൈറ്റ്: www.mstcecommerce.com, പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് (0475 2 222 617), അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോ ഓഫീസ് (8547 600 535).
ലേല തീയതികള്‍ ജനുവരി (13,27), ഫെബ്രുവരി (എട്ട്, 21), മാര്‍ച്ച് (ആറ്, 23), ഏപ്രില്‍ (അഞ്ച്, 18), മെയ് (മൂന്ന്, 18), ജൂണ്‍ (എട്ട്, 20), ജൂലൈ (നാല്, 20), ഓഗസ്റ്റ് (രണ്ട്, 21), സെപ്റ്റംബര്‍ (നാല്, 19), ഒക്ടോബര്‍ (മൂന്ന്, 18), നവംബര്‍ (ഏഴ്, 23), ഡിസംബര്‍ (ആറ്, 21).
- Log in to post comments