Post Category
സ്വാതന്ത്ര്യ ദിനാഘോഷം: ആരോഗ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും
പോലീസ് മൈതാനിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭിവാദ്യം സ്വീകരിക്കും. പോലിസിന്റെ നാലും ജയില്‍, എക്‌സൈസ്, ഫോറസ്റ്റ് വിഭാഗങ്ങളുടെ ഓരോന്നും എന്‍സിസി, സ്റ്റുഡന്റ്‌സ് പോലിസ് എന്നിയുടെ നാലുവീതവും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ ഏഴു വീതവും പ്ലറ്റൂണുകളാണ് ഇത്തവണ പരേഡില്‍ അണിനിരക്കുക.
സെറിമോണിയല്‍ പരേഡിന്റെ മുന്നോടിയായി ആഗസ്ത് 10, 11 തീയതികളില്‍ വൈകിട്ട് 2.30ന് റിഹേഴ്‌സലും 12ന് രാവിലെ എട്ടിന് ഫൈനല്‍ റിഹേഴ്‌സലും നടക്കും. ആഘോഷപരിപാടികളില്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
date
- Log in to post comments