Skip to main content

അറിയിപ്പുകള്‍ _2

അഭിമുഖം

 

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഉറുദു, കാറ്റഗറി നമ്പര്‍:510/2019) തസ്തികയിലേക്ക് നവംബര്‍ 14 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ജനുവരി 11,12 തിയ്യതികളില്‍ കേരള പബ്ലിക്‌ സര്‍വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് പി എസ്‌ സി ജില്ലാ ഓഫീസർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371971.

 

 

 

സ്റ്റോക്ക് ക്ലിയറന്‍സ് മേള 

 

കോഴിക്കോട് ചെറൂട്ടി റോഡിലുളള ഖാദി ഗ്രാമ സൗഭാഗ്യയില്‍ ജനുവരി 11 മുതൽ ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് മേളക്ക് തുടക്കമാകും. ഖാദി തുണിത്തരങ്ങള്‍ക്ക് 20% മുതല്‍ 60% വരെ ഡിസ്‌കൗണ്ട് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2366156

 

 

 

അഭിമുഖം നടത്തുന്നു

 

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉദയം പദ്ധതിയുടെ ഭാഗമായ് പ്രവർത്തിക്കുന്ന ഉദയം ഹോമിലെ കെയർ ടേക്കർമാരുടെ ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 14 ന് 11.30 മണിക്ക് ചേവായൂർ ഉദയം ഹോമിൽ നടത്തുന്നു. എസ് എസ് എൽ സിയാണ് യോഗ്യത.കൂടുതൽ വിവരങ്ങൾക്ക്: 

9207391138 udayamprojectkozhikode@gmail.com

 

 

 

സൗജന്യ പി.എസ്.സി സെമിനാർ

 

ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയും കേരള റൂട്രോണിക്സ് വിജയ വീഥി പഠന കേന്ദ്രവും സംയുക്തമായി പി.എസ്.സി. ഉദ്യോഗാർഥികൾക്കായി ജനുവരി 14 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളിൽ സൗജന്യ സെമിനാർ നടത്തുന്നു. പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0496 2644678, 8281 600 321, 9846464678.

 

date