പ്ലസ്ടു അധിക ബാച്ചുകളില്‍ ജില്ലാ പഞ്ചായത്ത് സൗകര്യമൊരുക്കും
ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അനുവദിച്ച മുപ്പത് ശതമാനം അധിക സീറ്റുകളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ ബെഞ്ചും ഡെസ്‌കും അടക്കമുള്ള സൗകര്യമൊരുക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ തീരുമാനം. ഇതിനായി ഒരു കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനായി 75 ലക്ഷം രൂപ കൂടി വകയിരുത്താനും തീരുമാനിച്ചു. നേരത്തെ അനുവദിച്ച ഒരു കോടി രൂപ ക്ക് പുറമെയാണിത്.
ജില്ലയില്‍ ലൈഫ് ഭവന പദ്ധതി ക്കായി 4675 കുടുംബങ്ങള്‍ ഇതിനികം എഗ്രിമെന്റ് വെച്ചിട്ടുണ്ട്. ഇതിനായി ജനറല്‍ വിഭാഗത്തില്‍ 10.43 കോടിയും പട്ടികജാതി വിഭാഗത്തില്‍ 3.10 കോടിയും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 23 ലക്ഷവും ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിര സമിതി അധ്യക്ഷന്‍മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, അനിത കിഷോര്‍, ഹാജറുമ്മ ടീച്ചര്‍, സെക്രട്ടറി പ്രീതി മേനോന്‍ സംസാരിച്ചു.
- Log in to post comments