Skip to main content

യാത്രയയപ്പ് നല്‍കി

ജില്ലയില്‍ വിവിധ തസ്തികകളില്‍ നിന്നു വിരമിച്ചവരും സ്ഥാനക്കയറ്റം ലഭിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നല്‍കി. സ്ഥാനക്കയറ്റം ലഭിച്ചു പോവുന്ന ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന എം.വി. രാജന്‍, വിരമിച്ച ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി. അബ്ദുല്‍ മജീദ്, ജില്ലാ പട്ടികജാതി ഓഫീസര്‍ ലത നായര്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉപഹാരങ്ങള്‍ നല്‍കി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിര സമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, അംഗങ്ങളായ ടി.കെ. റഷീദലി, എ.കെ. അബ്ദുറഹിമാന്‍, വെട്ടം ആലിക്കോയ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാം മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍ സംസാരിച്ചു.

 

date