ഓണം-ബക്രീദ് ഖാദിമേള ഉദ്ഘാടനം ഇന്ന്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖാദി മേളയ്ക്ക് ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 3) തുടക്കമാകും. കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ ഓഫീസ് അങ്കണത്തില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ വനം-മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു മേള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി ആദ്യ വില്പനയും കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന സമ്മാന കൂപ്പണ്‍ വിതരണവും ഉദ്ഘാടനവും ചെയ്യും. കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഖാദി ബോര്‍ഡ് അംഗങ്ങളായ ടി.എല്‍. മാണി, ടി.വി ബേബി എന്നിവര്‍ സംസാരിക്കും. ഡയറക്ടര്‍ എം. സുരേഷ് ബാബു സ്വാഗതവും പ്രോജക്ട് ഓഫീസര്‍ കെ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍ നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്‍-1645/18)
- Log in to post comments