Skip to main content

സ്വാതന്ത്രദിനാഘോഷം: റിഹേഴ്‌സല്‍ 9,10 തീയതികളില്‍സ്വാതന്ത്രദിനാഘോഷം: റിഹേഴ്‌സല്‍ 9,10 തീയതികളില്‍

 

ആഗസ്റ്റ് 15 രാവിലെ എട്ടിന് പോലീസ് പരേഡ് ഗ്രൗഡില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ റിഹേഴ്‌സല്‍ ആഗസ്റ്റ് ഒന്‍പത്, പത്ത് തീയതികളില്‍ വൈകിട്ട് മൂന്നിനും ഡ്രസ് റിഹേഴ്‌സല്‍  13 ന് രാവിലെ ഏഴിന് നടത്തും. എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ് പ്ലാറ്റൂണുകള്‍ക്ക് പുറമേ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളുടെ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. പരേഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  ഭക്ഷണം നല്‍കുന്നതിനും യാത്രയ്ക്കുമുള്ള  സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാന്‍ഡ് അവതരിപ്പിക്കുന്നതിന് കൂടുതല്‍ ഗ്രൂപ്പുകള്‍ക്ക് അവസരമുണ്ട്. ബാന്‍ഡ് ഗ്രൂപ്പിനെ പങ്കെടുപ്പിക്കാന്‍ താല്‍പ്പര്യമുള്ള സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെട്ട് പേര് നല്‍കണം.

                                                        (കെ.ഐ.ഒ.പി.ആര്‍-1646/18)

date