Skip to main content

പ്രഥമ അദ്ധ്യാപകരെ ഇന്ന് അനുമോദിക്കും

 

ഈ വര്‍ഷം 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകരെ ഇന്ന് (ആഗസ്റ്റ് 3) അനുമോദിച്ച് പുരസ്‌ക്കാരം നല്‍കും. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തുന്ന അനുമോദന യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മുതല്‍ ഒരു മണിവരെ അദ്ധ്യാപകര്‍ക്കായി ഗിന്നസ് റിക്കോര്‍ഡ് ജേതാവ് ബിനു കണ്ണന്താനത്തിന്റെ മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.                            (കെ.ഐ.ഒ.പി.ആര്‍-1647/18)

date