Post Category
താല്‍പ്പര്യപത്രം ക്ഷണിക്കുന്നു
സ്വകാര്യ മേഖലയില്‍ പിന്നാക്ക വിഭാഗങ്ങളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിര്‍മ്മാണ വിപണന സര്‍വീസ്, ഹോട്ടല്‍ വ്യവസായം, ലോജിസ്റ്റിക്‌സ്, പോളിമര്‍ ഇന്‍ഡസ്ട്രി എന്നീ മേഖലകളില്‍ പരിശീലനവും തൊഴിലും ഉറപ്പു നല്‍കുന്ന കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ (2022-23) എന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്വകാര്യ സംരംഭകരില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും, താല്‍പ്പര്യപത്രം ക്ഷണിച്ചു. താല്‍പ്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31. വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0484 2 983 130 (എറണാകുളം മേഖലാ ആഫീസ്).
date
- Log in to post comments