Skip to main content

എന്‍ഡ്യൂറന്‍സ് ടെസ്റ്റ്

പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 538/2019) തസ്തികയുടെ 28/10/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (രണ്ടര കിലോമീറ്റര്‍ ദൂരം ഓട്ടം) ജനുവരി 28ന് രാവിലെ അഞ്ചു മുതല്‍ മേലേ വെട്ടിപ്പുറം-പൂക്കോട്-തോണിക്കുഴി റോഡില്‍ നടത്തും.

 

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ (www.kerala.psc.gov.in) നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ അസലുമായി ഉദ്യോഗാര്‍ഥികള്‍ മേലേവെട്ടിപ്പുറം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിനു സമീപം നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകണം. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ്, ഒറ്റിആര്‍ പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.ഫോണ്‍: 0468 2 222 665.

date