എളയാവൂരില്‍ കേരഗ്രാമം സര്‍വ്വേ തുടങ്ങി
എളയാവൂര്‍ കൃഷിഭവന്‍ പരിധിയില്‍ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി സര്‍വ്വേ തുടങ്ങി. കേരഗ്രാമം പദ്ധതിയില്‍ 250 ഹെക്ടര്‍ സ്ഥലത്ത് 43750 തെങ്ങുകള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. തെങ്ങിന് തടം തുറക്കുന്നതിനും സംയോജിത വളപ്രയോഗത്തിനും ഇടവിള കൃഷിയ്ക്കും ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനും തെങ്ങുകയറ്റ യന്ത്രങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, രോഗനിയന്ത്രണം , സസ്യസംരക്ഷണ പ്രവര്‍ത്തനം, ഗുണനിലവാരമുള്ള പുതിയ തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കല്‍ എന്നിവയ്ക്കും ആനുകൂല്യം ലഭിക്കും.
പ്രദേശത്തെ മുഴുവന്‍ തെങ്ങുകര്‍ഷകരും 2018-19 ലെ നികുതി രസീതും ദേശസാല്‍കൃതബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പിയും സഹിതം അപേക്ഷ സര്‍വ്വേ ചെയ്യുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കണം. കൃഷിഭവന്‍ പരിധിയില്‍ സ്ഥലമുള്ളവരും മറ്റു പഞ്ചായത്തുകളില്‍ താമസിക്കുന്നവരുമായ കര്‍ഷകര്‍ മേല്‍ പറഞ്ഞ രേഖകള്‍ സഹിതം കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
സമയബന്ധിതമായി വളപ്രയോഗം നടത്തുന്നതിനായി എത്രയും പെട്ടെന്ന് സര്‍വ്വേ ഫോം പൂരിപ്പിച്ചു നല്‍കി സഹകരിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
- Log in to post comments