Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

 

ഫെബ്രുവരി ആദ്യവാരം മുതൽ കോഴിക്കോട് സർവ്വേ റെയ്ഞ്ചിന് കീഴിലുള്ള കേന്ദ്രത്തിൽ തുടങ്ങുന്ന ചെയിൻ സർവ്വെ കോഴ്‌സ് (ലോവർ) ബാച്ചിലേക്കും തുടർന്നുളള ബാച്ചുകളിലേക്കും എസ്.എസ്.എൽ.സി പാസ്സായ ഉദ്യോഗാർത്ഥികളിൽ നിന്നും നിലവിലുളള ഒഴിവുകളിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഗവ ചെയിൻ സർവ്വെ സ്‌കൂൾ ഓഫീസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ബി ബ്ലോക്കിൽ മൂന്നാം നിലയിലെ സർവ്വെ റെയിഞ്ച് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും സർവ്വെ ഡയറക്ടർക്കും നേരിട്ട് അപേക്ഷകൾ നൽകാവുന്നതാണ്. ഉയർന്ന പ്രായപരിധിയിൽ പി.എസ്.സി മാനദണ്ഡം ബാധകം. കൂടുതൽ വിവരങ്ങൾ www.dslr.kerala.gov.in എന്ന വെബ്‌സൈറ്റിലും 0495 2371554 എന്ന നമ്പറിലും ലഭ്യമാണ്.

 

ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ നിയമനം 

 

കോഴിക്കോട് ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ് തസ്തികകളിൽ വരുന്ന താല്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജനുവരി 24 ന് രാവിലെ 10.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. ഫാർമസിസ്റ്റ് യോഗ്യത- ബി.ഫാം, ആയുർവേദ/ഡി.എ.എം.ഇ നടത്തുന്ന ഒരു വർഷത്തെ ആയുർവേദ സർട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായിരിക്കണം. ആയുർവേദ തെറാപ്പിസ്റ്റ് - ഡി.എ.എം.ഇ നടത്തുന്ന ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്‌ററ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04952371486.

 

അപേക്ഷ ക്ഷണിച്ചു

 

ജില്ലാ പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന ‘അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം’ എന്ന പദ്ധതി മുഖേന തൊഴിൽ പരിചയം ലഭിക്കുന്നതിന് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അലോപ്പതി, ആയുർവേദ, ഹോമിയോ ആശുപത്രികളിൽ രണ്ട് വർഷമാണ് പരിശീലനം. സ്റ്റൈപ്പന്റ് ലഭിക്കും. ബി.എസ്.സി നേഴ്സിംഗ്, നേഴ്സിംഗ് (ജനറൽ), എം.എൽ.ടി, ഫാർമസി, റേഡിയോഗ്രാഫർ, അംഗീകൃത തെറാപ്പിസ്റ്റുകൾ, സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 18 നും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ജനുവരി 28 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04952370379.

 

 

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്

 

വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഈ വിഷയത്തിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 25ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് - 0496-2536125, 2537225

date