ജന്തുരോഗ നിയന്ത്രണ കുത്തിവയ്പ് നടത്തും
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കേന്ദ്ര സഹായ സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതിയായ അസ്‌കാഡ് അനുസരിച്ച് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയില്‍ വരുന്ന കോഴി/താറാവ് ഇനങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ ആഗസ്റ്റ് ആറ് മുതല്‍ സെപ്റ്റംബര്‍ ആറ് വരെ കേരളത്തിലെ 14 ജില്ലകളിലും നടപ്പിലാക്കും. 98 ലക്ഷം കോഴികളെയും 17 ലക്ഷം താറാവുകളെയും കുത്തിവയ്പ്പിന് വിധേയമാകും. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും പരിശീലനം ലഭിച്ച കുടുംബശ്രീ യൂണിറ്റിലെ വാക്‌സിനേറ്റര്‍മാരാണ് കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിച്ചും അയല്‍ക്കൂട്ടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും കുത്തിവയ്പ്പ് നടത്തുന്നത്. ഒരു കുത്തിവയ്പ്പിന് രണ്ടു രൂപാ ക്രമത്തില്‍ ഫീസായി നല്‍കണം. പക്ഷിസമ്പത്തിനെ പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കുവാനും ഉല്‍പാദനക്ഷമത കൂട്ടുവാനുമാണ് കുത്തിവയ്പ്പ് നടത്തുന്നത്.
പി.എന്‍.എക്‌സ്.3391/18
- Log in to post comments