ഖാദി ഓണം ബക്രീദ് മേള തുടങ്ങി
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഖാദി ഓണം ബക്രീദ് മേള കല്‍പ്പറ്റ ഖാദി സൗഭാഗ്യ അങ്കണത്തില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജി.വിനോദ് ആദ്യ വില്‍പ്പന നടത്തി. ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് എൗിറ്ററ് എന്‍.സതീഷ് കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍ സി.കെ.അനില്‍കുമാര്‍ സ്വാഗതവും പ്രോജക്ട് ആഫീസര്‍ കെ.പി.ദിനേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
ആഗസ്റ്റ് 24 വരെയുള്ള മേളയില്‍ നിരവധി ആനുകൂല്യങ്ങളും സമ്മാനപദ്ധതികളുമുണ്ട്. 30 ശതമാനം വിലക്കുറവുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രഡിറ്റ് വ്യവസ്ഥയിലും ഖാദി ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഒന്നാം സമ്മാനം മാരുതി വാഗണ്‍ ആര്‍ കാര്‍, രണ്ടാം സമ്മാനം 5 പവന്‍ സ്വര്‍ണ്ണ നാണയം, മൂന്നാം സമ്മാനം ഒരു പവന്‍ വീതം രണ്ടു പേര്‍ക്ക്. ഓരോ ആഴ്ചയിലും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍, ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പണും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- Log in to post comments