Skip to main content

കേരളത്തിന്റെ നേട്ടത്തിന് പിന്നില്‍ പി.എസ്.സിയുടെ പങ്ക് വലുത്

കേരളം നേടിയെടുത്ത മുന്നേറ്റങ്ങള്‍ക്ക് പിന്നില്‍ പി.എസ്.സിക്ക് വലിയ പങ്കുണ്ടെന്ന് പിഎസ്സി ചെയര്‍മാന്‍ എംകെ സക്കീര്‍. മലപ്പുറം പിഎസ്സി ഓഫീസ്   ഇ-ഓഫീസ് ആക്കിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്ളത് കേരളത്തിലാണ്. സംസ്ഥാനം നേടിയെടുത്ത പുരോഗതിക്ക് പിന്നില്‍ കേരളത്തിലെ ജീവനക്കാര്‍ക്ക് വലിയ പങ്കുണ്ട്. വളരെ ചെറിയ ശതമാനം ഒഴികെ ബാക്കിയുള്ളവരെല്ലാം മികച്ച സേവനം നല്‍കുന്നുണ്ട്. മികച്ച ജീവനക്കാരെ തെരഞ്ഞെടുക്കുന്നതില്‍ പിഎസ്സി സ്വീകരിക്കുന്ന മാര്‍ഗങ്ങളാണ് ഇതിന് കാരണം. പരീക്ഷ നടത്തിപ്പും തെരഞ്ഞെടുപ്പ് രീതിയുമെല്ലാം കുറ്റമറ്റതാണ്. രാജ്യത്തിന് തന്നെ ഇത് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഓഫീസുകളും ഇ ഓഫീസ് ആയി മാറിയതോടെ പിഎസ്സി നടപടിക ളെല്ലാം ഇനി വേഗത്തിലാവും. ഫയലുകളെല്ലാം പേപ്പര്‍ രഹിതമായാണ് കൈമാറ്റം ചെയ്യുക. 2012 മാര്‍ച്ചിലാണ് പിഎസ് സി യില്‍ ഇ ഓഫീസ് നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തില്‍ സംസ്ഥാന ഓഫീസും മേഖലാ ഓഫീസുകളും ഇ ഓഫീസാക്കി മാറ്റി. പിന്നീട് ജില്ലാ ഓഫീസുകളും പടിപടിയായി മാറ്റുകയായിരുന്നു. അടിയന്തിര ഫയലുകളില്‍ നിമിഷ നേരം കൊണ്ട് തന്നെ തീരുമാനമെടുക്കാന്‍ ഇതു വഴി സാധിക്കും. പഴയ ഫയലുകള്‍ ഡിജിറ്റലാക്കി മാറ്റുന്നതിന് കെല്‍ട്രോണില്‍ നിന്നുള്ള ഉദ്യോഗസ്ഥനെ ജില്ലാ ഓഫീസില്‍ നിയമിച്ചിട്ടുണ്ട്. ഇ ഓഫീസിന് വേണ്ട സാങ്കേതിക സഹായം എന്‍ഐസിയാണ് നല്‍കുന്നത്.
 പിഎസ്സി അഡീഷനല്‍ സെക്രട്ടറി ആര്‍ രാമകൃഷ്ണന്‍,  മേഖലാ ഓഫീസര്‍ കെവി ഗംഗാധരന്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആര്‍ മനോജ്,  ജോയന്റ് സെക്രട്ടറി എ രീവന്ദ്രന്‍,  ഡെപ്യൂട്ടി സെക്രട്ടറി   കെ പ്രശാന്ത് കുമാര്‍, ജില്ലാ ഓഫീസര്‍ വി മോഹനന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ കെപി പ്രദീഷ് എന്നിവര്‍ സംസാരിച്ചു.

 

date