Skip to main content

സി.ആര്‍.സി കോ.ഓര്‍ഡിനേറ്റര്‍ നിയമനം

 

                ജില്ലയിലെ സി.ആര്‍.സി.കളില്‍ ഒഴിഞ്ഞു കിടക്കുന്ന സി.ആര്‍.സി കോ.ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എതെങ്കിലും വിഷയത്തിലുള്ള ബിരുദവും പ്രസ്തുത വിഷയത്തിലുള്ള ബി.എഡുമാണ് അടിസ്ഥാന യോഗ്യത. ബിരുദാനന്തര ബിരുദവും എം.എഡുമുള്ളവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രായം 2018 ജനുവരി 1ന് 40 വയസ്സ് കവിയരുത്. ആകെ ഒഴിവുകള്‍ 22. (ജിയോഗ്രഫി -1 , സോഷ്യല്‍ സയന്‍സ് - 2, ഫിസിക്‌സ് - 1, കെമിസ്ട്രി - 1,ബോട്ടണി - 1,സുവോളജി - 1, മലയാളം - 4 ,ഇംഗ്ലീഷ് - 6 , ഹിന്ദി - 1, മാത്ത്‌സ്- 4) താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, ജനന തിയതി, മേല്‍വിലാസം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയുമായി നവംബര്‍ 28ന്  രാവിലെ 9.30 ന്  സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 04936 203347

date