Post Category
വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം ഇന്ന്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിച്ച് വരുന്ന സാഹചര്യത്തില്‍ അതിക്രമത്തിനിരയാകുന്നവര്‍ക്ക് കൗണ്‍സിലിങ്ങ്, വൈദ്യസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നിവ ഒരു കുടക്കീഴില് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വനിതാശിശു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വണ്‍സ്റ്റോപ്പ് സെന്റര്‍ ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 4) രാവിലെ 10 ന് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. പ്രൊഫ. കെ യു അരുണന് എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. സത്രീകള്‍ക്ക് നേരിട്ടോ മറ്റു സന്നദ്ധപ്രവര്‍ത്തകര്‍, പോലീസ്, വനിതാ ഹെല്‍പ്പ് ലൈനുകള്‍ മുഖേനയോ ഏതു സമയത്തും അഭയം തേടാം. 24 മണിക്കൂറും സെന്റര്‍ പ്രവര്‍ത്തിക്കും.
date
- Log in to post comments