ഓണാഘോഷം : അബ്‌കാരി കുറ്റകൃത്യങ്ങള്‍ തടയാന്‍ റെയ്‌ഡ് സ്‌ക്വാഡ്
ഓണാഘോഷത്തോടനുബന്ധിച്ച് അബ്‌കാരി കുറ്റകൃത്യങ്ങള്‍ തടയാന്‍ ജില്ലയില്‍ റെയ്‌ഡ് സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ അറിയിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ ആരംഭിച്ച ഇതിന്റെ പ്രവര്‍ത്തനം ഓഗസ്റ്റ് 31 വരെ തുടരും. വ്യാജമദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും വിതരണവും തടയുന്നതിനുവേണ്ടിയാണ് എക്‌സൈസ്, പോലീസ്, വനം, വാണിജ്യനികുതി വകുപ്പുകളെ സംയോജിപ്പിച്ച് റെയ്‌ഡ് സ്‌ക്വാഡ് ആരംഭിച്ചിട്ടുള്ളത്. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണിതെന്നും ഇക്കാലയളവിനെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ ഡ്രൈവ് കാലയളവായും കണക്കാക്കുമെന്നും കളക്‌ടര്‍ അറിയിച്ചു. തൃശൂര്‍, മുകുന്ദപുരം/ചാലക്കുടി, തലപ്പിള്ളി/കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളില്‍ തഹസില്‍ദാര്‍മാരാണ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ താലൂക്ക് തലത്തില്‍ കോര്‍ഡിനേറ്റര്‍മാരായാണ് റെയ്‌ഡ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. സ്‌ക്വാഡുകളുടെ പ്രതിവാര പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജില്ലാ കളക്‌ടര്‍ക്ക് സമര്‍പ്പിക്കും.
- Log in to post comments