Skip to main content

ആലപ്പുഴയെ വർണങ്ങളിൽ ചാലിച്ച് കുരുന്നുകൾ; നെഹ്‌റുട്രോഫിയുടെ ആവേശം പകർന്ന് നിറച്ചാർത്ത്

ആലപ്പുഴ: 66-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ആലപ്പുഴയെയും കുട്ടനാടിനെയും  വരകളിലും വർണങ്ങളിലും ആവാഹിച്ച് വിദ്യാർഥികളുടെ നിറച്ചാർത്ത്. വള്ളംകളിക്ക് മുന്നോടിയായി പബ്‌ളിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ   ആയിരത്തോളം കുട്ടികളാണ് പങ്കാളികളായത്.  ആലപ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച മത്സരം നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ ജില്ലാകളക്ടർ എസ്.സുഹാസും ഭാര്യ ഡോ.വൈഷ്ണവി ഗൗഢയും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. മുതിർന്ന കുട്ടികൾക്ക് ആലപ്പുഴയുടെ  സൗന്ദര്യം എന്ന വിഷയമാണ് നൽകിയത്.  കുരുന്നുകൾക്ക് പെയിന്റിങ് മത്സരം നടത്തി. കായൽ സൗന്ദര്യവും പാടശേഖരങ്ങളുടെ ഭംഗിയും ലൈറ്റ് ഹൗസും വള്ളം കളിയുമെല്ലാം കുട്ടികൾ കടലാസിൽ

 പകർത്തി. വിദ്യാർഥികളെ നിയന്ത്രിക്കുന്നതിന് ആലപ്പുഴ ടി.ടി.ഐയിലെ വാളന്റിയർമാർ രംഗത്തുണ്ടായിരുന്നു. 

  

പബ്‌ളിസിറ്റി കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല ആധ്യക്ഷ്യം വഹിച്ചു. നഗരസഭാ കൗൺസിലർമാരായ എ.എം.നൗഫൽ, പാർവതി സംഗീത്,  ഡെപ്യൂട്ടി കളക്ടർ എസ്. മുരളീധരൻപിള്ള, പബ്‌ളിസിറ്റി കമ്മിറ്റിയംഗങ്ങളായ ചിക്കൂസ് ശിവൻ, അബ്ദുൾ സലാം ലബ്ബ എന്നിവർ പങ്കെടുത്തു. 

                                                                                  

 

date