Post Category
ഓണം ബക്രീദ് ഖാദി മേള ഇന്നുമുതൽ
ആലപ്പുഴ: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ബക്രീദ് ഖാദി മേള ഇന്ന് (ഓഗസ്‌ററ് നാലിന്) ആരംഭിക്കും. രാവിലെ ഒമ്പതിന് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. കെ.സി.വേണുഗോപാൽ എം.പി. അധ്യക്ഷത വഹിക്കും. ഓഗസ്റ്റ് ഒന്നുമുതൽ 24വരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം ഗവ.റിബേറ്റും സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് 50,000 രൂപ വരെ ക്രഡിറ്റ് സൗകരവും ലഭ്യമാണ്. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ ഉണ്ടാകും. ഓരോ ആഴ്ചയിലും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുണ്ടാകും. ഒന്നാം സമ്മാനം വാഗൺ ആർ കാറും രണ്ടാം സമ്മാനം അഞ്ചുപവൻ സ്വർണനാണയവും മൂന്നാം സമ്മാനം ഒരു പവനുമാണ്. ചടങ്ങിൽ ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ്, നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ്, സോണി കോമത്ത്, ജില്ല കളക്ടർ എസ്.സുഹാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല എന്നിവർ പങ്കെടുക്കും.
(പി.എൻ.എ. 2150/2018)
date
- Log in to post comments