മടവീഴ്ച: അടിയന്തിര ധനസഹായമായി കൃഷി വകുപ്പ് 56.90 ലക്ഷം അനുവദിച്ചു
ആലപ്പുഴ: പ്രളയ ദുരിതാശ്വാസ നടപടിയുടെ ഭാഗമായി മടവീഴ്ചയുണ്ടായ 54 പാടശേഖര സമിതികൾക്ക് മട കുത്തുന്നതിനായി എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം തുക മുൻകൂറായി 56.90 ലക്ഷം രൂപയുടെ അടിയന്തിര ധനസഹായം കൃഷി വകുപ്പിൽ നിന്നും അനുവദിച്ചു.
മട വീഴ്ച സംഭവിച്ച പാടശേഖരങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മട കുത്തുന്നതിനുള്ള നടപടികൾ പാടശേഖര സമിതികൾ സ്വീകരിച്ചിട്ടുണ്ട്. കൈനകരി പഞ്ചായത്തിൽ 27.54 ലക്ഷം രൂപയും ചമ്പകുളം പഞ്ചായത്തിൽ 3.44 ലക്ഷം രൂപയും കരുവാറ്റ പഞ്ചായത്തിൽ 50000 രൂപയും അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 20000 രൂപയും അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 56000 രൂപയും തകഴി പഞ്ചായത്തിൽ 5.84 ലക്ഷം രൂപയും നെടുമുടി പഞ്ചായത്തിൽ 1.61 ലക്ഷം രൂപയും എടത്വ പഞ്ചായത്തിൽ 3.88 ലക്ഷം രൂപയും പുന്നപ്ര നോർത്ത് പഞ്ചായത്തിൽ 46000 രൂപയും പുന്നപ്ര സൗത്ത് പഞ്ചായത്തിലും പുറക്കാട് പഞ്ചായത്തിലും ഒരുലക്ഷം രൂപ വീതവും പുളിങ്കുന്ന് പഞ്ചായത്തിൽ 3.50 ലക്ഷം രൂപയും ആലപ്പുഴ മുൻസിപ്പാലിറ്റിയിൽ 7.37 ലക്ഷം രൂപയുടേയും ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്. കൃഷി വകുപ്പിൽ നിന്നും ദ്രുതകർമ്മ സേനയെ മട കുത്തുന്നത് നിരീക്ഷിക്കുന്നതിനായി പ്രിൻസിപ്പൽ കൃഷി ഓഫീസർ നിയോഗിച്ചു.
(പി.എൻ.എ. 2159/2018)
മെഡിക്കൽ ക്യാമ്പ് നടത്താൻ
അനുവാദം വാങ്ങണം
ആലപ്പുഴ: വെളളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മെഡിക്കൽ ക്യാമ്പുകൾ നടത്തിവരുന്നുണ്ട്. വെളളപ്പൊക്കത്തിനു ശേഷം പലതരത്തിലുളള പകർച്ചവ്യാധികളും നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് കൃത്യമായ രോഗനിർണ്ണയവും തുടർചികിത്സയും ആവശ്യമുണ്ട്. ആയതിനാൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നതിനു മുമ്പായി ജില്ല മെഡിക്കൽ ആഫീസറുടെ അനുവാദം വാങ്ങണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ.വസന്തദാസ് അറിയിച്ചു.
(പി.എൻ.എ. 2160/2018)
- Log in to post comments