ഗാന്ധി സ്മൃതിയില്‍ ഇലന്തൂര്‍ ഉണര്‍ന്നു
ഇലന്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും, സമഗ്രശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാം വാര്‍ഷിക ദിനത്തില്‍ ഗാന്ധിസ്മൃതി സംഗമവും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ. ജെ സിനി അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ ലെജു പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ പ്രകാശ്, പിടിഎ പ്രസിഡന്റ് എസ്.വി.വിജയന്‍, ഹെഡ്മിസ്ട്രസ്സ് കെ.എം സെലീന, അധ്യാപകന്‍ പി ജി ആനന്ദന്‍,സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍ പി വി സുജ, ബിആര്‍സി ട്രെയിനര്‍ ജിജി സാം, ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ബെന്‍സിലാല്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തിന് ശേഷം എസ്എസ്‌കെ ജില്ലാ ഡോക്യുമെന്റേഷന്‍ ടീം ഗാന്ധിജിയുടെ ജില്ലയിലെ സന്ദര്‍ശനം പ്രമേയമാക്കി തയ്യാറാക്കിയ 'പഥം' ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടത്തി. ഗാന്ധിജിയെ നേരില്‍ക്കണ്ട് ഗാന്ധിയന്‍ ആശയങ്ങള്‍ ഇന്നും ജീവിതചര്യയാക്കിയ കൊച്ചുകുഞ്ഞിനെ സമഗ്രശിക്ഷ ജില്ലാ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.
- Log in to post comments