Skip to main content

അഞ്ചാംക്ലാസ് പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,   കാസര്‍കോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2023-24 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ കുടുംബവാര്‍ഷിക വരുമാനം 2,00,000 രൂപയോ അതില്‍ കുറവുള്ളതോ ആയവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

 

പ്രവേശനം ആഗ്രഹിക്കുന്ന പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരും നടപ്പുവര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ ജാതി, വരുമാനം പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 20നകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ മാതൃക ജില്ലാ/ ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ www.scdd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ ലഭിക്കും. ഫോണ്‍ : 0468 2 322 712.

date