ഏകദിന പരിശീലനവും കലണ്ടര്‍ പ്രകാശനവും നടത്തി
ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപന മേധാവികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന പരിപാടി പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിംഗ് സെന്ററില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ നിര്‍വഹിച്ചു.
ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ എത്തപ്പെടുന്ന കുട്ടികളെ സ്വന്തം മക്കളെ പോലെ കാണണമെന്നും, സ്ഥാപനത്തിലെത്തുന്ന കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ബാലനീതി (ശ്രദ്ധയും സംരക്ഷണവും) നിയമം 2015 പ്രകാരം ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ചുവരുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന തയ്യാറാക്കിയ ടേബിള്‍ ടോപ് കലണ്ടര്‍ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ കമ്മീഷന്‍ അംഗം അഡ്വ. സുനന്ദയ്ക്ക് നല്‍കി പ്രകാശനം നടത്തി. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. രാജീവ്, സിഡബ്ല്യൂസി അംഗം സുനില്‍ പേരൂര്‍, ജില്ലാവനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിത ദാസ്, ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം, അഞ്ചു മേരി ജോസ്, എലിസബത്ത് ജോസ്, പി.ആര്‍ സ്മിത, ജോബിന്‍ കെ. ജോയ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments