Skip to main content

ഓണം: എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി

    ഓണാഘോഷത്തോടനുബന്ധിച്ച്  വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് കര്‍ശന നടപടികളുമായി എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്ക്തല സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍, ബോര്‍ഡര്‍ പട്രോളിംഗ് എന്നിവ പ്രവര്‍ത്തനം തുടങ്ങി. 
ജില്ലാതലത്തില്‍ ജില്ലാകലക്ടര്‍, ജില്ലാ പോലീസ് മേധാവി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, എക്‌സൈസ്-റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാതല കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ ജില്ലാതലത്തില്‍ നടപ്പിലാക്കേണ്ട വിവിധ വകുപ്പുകളുടെ സംയുക്ത റെയിഡുകള്‍, ഫോറസ്റ്റ് റെയിഡുകള്‍, സംയുക്ത വാഹന പരിശോധന തുടങ്ങിയവ കര്‍ശനമാക്കും. 
സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്റ്‌സ് മദ്യം, മാഹി കര്‍ണ്ണാടക, ഗോവ മദ്യം എന്നിവയുടെ സംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കുകയും പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്യും. 
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 1800 4256698 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കാം. ഡിവിഷണല്‍ കണ്‍ട്രോള്‍ റൂം-04972 749500, താലൂക്ക് കണ്‍ട്രോള്‍ റൂം-04972 749973 (കണ്ണൂര്‍), 04960 201020 (തളിപ്പറമ്പ്), 04902 362103 (കൂത്തുപറമ്പ്), ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍- 04972 706698, 9447178065, അസി. എക്‌സൈസ് കമ്മീഷണര്‍ കണ്ണൂര്‍- 9496002873, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍- 9400069693, സര്‍ക്കിള്‍ ഓഫീസ് കണ്ണൂര്‍- 04972 749973, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ണൂര്‍-9400069698, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍- 9400069701, റെയിഞ്ച് ഓഫീസ് കണ്ണൂര്‍- 04972 749971, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പാപ്പിനിശ്ശേരി- 9400069702, റെയിഞ്ച് ഓഫീസ് പാപ്പിനിശ്ശേരി-04972 789650, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ്-9400069695, സര്‍ക്കിള്‍ ഓഫീസ് തളിപ്പറമ്പ്- 04602 201020, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ്-9400069704, റെയിഞ്ച് ഓഫീസ് തളിപ്പറമ്പ്- 04602 203960, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആലക്കോട്- 9400069705, റെയിഞ്ച് ഓഫീസ് ആലക്കോട്-04602 256797, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീകണ്ഠാപുരം- 9400069706, റെയിഞ്ച് ഓഫീസ് ശ്രീകണ്ഠാപുരം-04602 232697, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പയ്യന്നൂര്‍-9400069703, റെയിഞ്ച് ഓഫീസ് പയ്യന്നൂര്‍- 04985 202340, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂത്തുപറമ്പ്- 9400069696, സര്‍ക്കിള്‍ ഓഫീസ് കൂത്തുപറമ്പ്-04902 362103, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തലശ്ശേരി-9400069712, റെയിഞ്ച് ഓഫീസ് തലശ്ശേരി- 04902 359808, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൂത്തുപറമ്പ്- 9400069707, റെയിഞ്ച് ഓഫീസ് കൂത്തുപറമ്പ്-04902 365260, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മട്ടന്നൂര്‍-9400069709, റെയിഞ്ച് ഓഫീസ് മട്ടന്നൂര്‍-04902 473660, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇരിട്ടി- 9400069710, റെയിഞ്ച് ഓഫീസ് ഇരിട്ടി 04902 494666, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പേരാവൂര്‍-9400069708, റെയിഞ്ച് ഓഫീസ് പേരാവൂര്‍-04902 446800, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിണറായി- 9400069711, റെയിഞ്ച് ഓഫീസ് പിണറായി-04902 383050, ന്യൂമാഹി ചെക്ക്‌പോസ്റ്റ്- 04902 335000, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കൂട്ടുപുഴ-9400069713, കൂട്ടുപുഴ ചെക്ക് പോസ്റ്റ്- 04902 421441.

date