അപേക്ഷ ക്ഷണിച്ചു
61-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, ചാമ്പ്യന്‍ഷിപ്പ് നേടിയത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യര്‍ത്ഥിയുടെ ഫോട്ടോ പതിച്ച നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ അപേക്ഷകന്‍ പഠനം നടത്തിയ സ്ഥാപന മേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി ആഗസ്റ്റ് 20 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, കനക നഗര്‍, കവടിയാര്‍ പി ഒ, തിരുവന്തപുരം 695003 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകരെ നേരിട്ട് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, പിന്‍കോഡ് സഹിതമുള്ള മേല്‍വിലാസം എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും www.scdd.keala.gov.in ലും ലഭിക്കും. ഫോണ്‍: 0471 2737218.
- Log in to post comments