Skip to main content

താല്‍ക്കാലിക ഒഴിവ് 

    ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഫാം ലേബര്‍ തസ്തികയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ എട്ട് പുരുഷ തൊഴിലാളികളുടേയും ആറ് സ്ത്രീ തൊഴിലാളികളുടേയും താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: പുരുഷന്‍മാര്‍ക്ക് തെങ്ങിലും മരത്തിലും കയറാനുള്ള കഴിവും കാര്‍ഷിക ജോലിയിലുള്ള പ്രാവീണ്യവും. സ്ത്രീകള്‍ക്ക് കാര്‍ഷിക ജോലിയിലുള്ള പ്രാവീണ്യം. പ്രായം: 2018 ജനുവരി ഒന്നിന് 18 നും 41 നും ഇടയില്‍. തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം ആഗസ്റ്റ് പത്തിനകം  തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. ഭിന്നശേഷിയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

date