Skip to main content

അപൂര്‍വ്വ താളിയോലകള്‍ സൗജന്യമായി സംരക്ഷിക്കുന്നു

    സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും കൈവശമുള്ള അപൂര്‍വ്വ താളിയോലകള്‍ സംസ്ഥാന പുരാവസ്തു വകുപ്പ് സൗജന്യമായി സംരക്ഷിക്കും. ആഗസ്റ്റ് എട്ടിന് നടക്കാനിരിക്കുന്ന പുരാവസ്തു വകുപ്പില്‍ സൂക്ഷിച്ചിട്ടുള്ള താളിയോലകളിലും പുസ്തകത്തിലുമുള്ള വിവിധ രാമായണങ്ങളുടെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ഇവ ശേഖരിക്കുന്നത്.  തിരുവനന്തപുരത്തുള്ള പുരാവസ്തു വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കുന്ന പ്രദര്‍ശനം പുരാവസ്തു-മ്യൂസിയം-തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8304999478.

date