Skip to main content

സപ്ലൈകോ ഓണ വിപണിയില്‍ ശക്തമായി ഇടപെടുന്നു: ഓണം ഫെയര്‍ 10 മുതല്‍ തുടങ്ങും

    സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയര്‍ മലപ്പുറം കുന്നുമ്മല്‍ അല്‌നബൂദ് ടവറില്‍  ഓഗസ്റ്റ് 10 മുതല്‍ ആരംഭിക്കുന്നു.  മേള ആഗസ്റ്റ് 24 വരെ നീണ്ടു നില്‍ക്കും. താലൂക്ക് തല ഫെയറുകള്‍ ആഗസ്റ്റ് 16ന് മുതല്‍ 24 വരെ പ്രവര്‍ത്തിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും ആഗസ്റ്റ് 20  മുതല്‍ 24 വരെ ഓണം ഫെയറുകള്‍ പ്രവര്‍ത്തിക്കും.  കൂടാതെ ജില്ലയിലെ 129 സപ്ലൈകോ ഔട്ട് ലെറ്റുകളും ഈ കാലയളവില്‍ ഓണം ഫെയറുകളായി വിപുലമായ രീതിയില്‍ ഇടവേളയില്ലാതെ പ്രവര്‍ത്തിക്കും.  ജില്ലയിലെ മാവേലി സ്റ്റോര്‍ ഇല്ലാത്ത മൂന്ന് പഞ്ചായത്തുകളില്‍ ഈ കാലയളവില്‍ സപ്ലൈകോ സ്‌പെഷല്‍ മിനി ഫെയറുകള്‍ നടത്തും.
         സപ്ലൈകോ ഉപഭോക്താക്കള്‍ക്കായി കൈനിറയെ ഓണസമ്മാനങ്ങള്‍ നല്കു ന്നുണ്ട്.  സപ്ലൈകോയുടെ എല്ലാ ഔട്ട് ലെറ്റുകളിലും ആഗസ്റ്റ് മുതല്‍ ഓണം സമ്മാന  മഴ പദ്ധതിയില്‍ ഓരോ 1500 രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പണ്‍ നല്കു്ന്നു. ഈ പദ്ധതിയില്‍ ഒന്നാം സമ്മാനമായി ഒരാള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണ്ണവും രണ്ടാം സമ്മാനമായി രണ്ട് പവന്‍ സ്വര്‍ണ്ണം  രണ്ട് പേര്‍ക്കും മൂന്നാം സമ്മാനമായി ഒരു പവന്‍ സ്വര്‍ണ്ണം മൂന്ന് പേര്‍ക്കും നല്‍കും.
        പ്രത്യേകമായി നടത്തുന്ന ഓണം മേളകളില്‍ ഓരോ 2000 രൂപയുടെ പര്‍ച്ചേസിനും 100 രൂപയുടെ സുനിശ്ചിത സമ്മാനം നല്‍കും.  കൂടാതെ പ്രത്യേകമായി നടത്തുന്ന എല്ലാ സപ്ലൈകോ ഓണം മേളകളിലും ദൈനംദിന നറുക്കെടുപ്പിലൂടെ ദിവസേന രണ്ട് പേര്‍ക്കായി 1000 രൂപയുടെ പ്രത്യേക സമ്മാന പദ്ധതിയും ഒരുക്കുന്നുണ്ട്.
      ഈ ഓണക്കാലത്തിന്റെ മറ്റൊരു സവിശേഷത സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങളെ ഉദ്ദേശിച്ച് സപ്ലൈകോ പ്രത്യേകമായി തയ്യാറാക്കിയ 1000, 2000 രൂപയുടെ ഗിഫ്റ്റ് വൌച്ചറുകളാണ്. ഈ ഗിഫ്റ്റ് വൌച്ചറുകള്‍ ഉപയോഗിച്ച് സെപ്തംബര്‍ 30  വരെ സപ്ലൈകോയുടെ ഏത് ഔട്ട് ലെറ്റില്‍ നിന്നും മുഴുവന്‍ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാവുന്നതാണ്. കൂടാതെ സപ്ലൈകോ തയ്യാറാക്കിയ എല്ലാ അവശ്യ സാധനങ്ങളും ഉള്‍കൊകള്ളുന്ന 1100 രൂപയോളം വിലമതിക്കുന്ന ഓണകിറ്റ് 950 രൂപയ്ക്ക് മുന്‍കൂറായി ബുക്ക് ചെയ്ത് വാങ്ങാവുന്നതാണ്.                                                                                              
     സപ്ലൈകോയുടെ ഈ വര്‍ഷത്തെ ജില്ലാ ഫെയറുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ വിപുലമായും ആകര്‍ഷകവുമായാണ് നടത്തുന്നത്.  ഇതിനായി ഹോര്‍ട്ടി കോര്‍പ്പറേഷന്‍, കയര്‍ബോര്‍ഡ്, കുടുംബശ്രീ, ഫിഷറീസ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സ്റ്റാളുകളും ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, കലാ പരിപാടികള്‍ എന്നിവയും ജില്ലാ മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.  
        സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും ഔട്ട് ലെറ്റുകളിലും സബ്‌സിഡി സാധനങ്ങള്‍ക്ക്  60 ശതമാനം വരെയും ശബരി ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ക്ക് 20 ശതമാനവും മറ്റു ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30  ശതമാനം വരെയും വിലക്കുറവ് ലഭിക്കും.  

 

date