Skip to main content

ജില്ലയിലെ ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം

ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപ്പാക്കുന്ന ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണം, എം.എസ്.ഡി.പി തുടങ്ങിയ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും അതിന്റെ ധനവിനിയോഗ സാക്ഷ്യപത്രം സര്‍ക്കാറിന്  സമര്‍പ്പിക്കാനും തീരുമാനമായി.  ധനവിനിയോഗ സാക്ഷ്യപത്രം നല്‍കാനുണ്ടായ കാലതാമസം കേന്ദ്ര വിഹിതം ലഭിക്കുന്നതിനു തടസ്സമാകുന്നുവെന്നും അത് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഏറ്റവും പിന്നോക്കക്കാരെ ഏറ്റവുമധികം  ബാധിക്കുന്നുവെന്നും മൈനോറിറ്റി ക്ഷേമ വകുപ്പ് ഡയറക്ടര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.
  ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ ജില്ലയിലായതിനാല്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി മൈനോറിറ്റി സെല്ലിലേക്ക് ഒരു ജീവനക്കാരനെ കൂടി നല്‍കാന്‍ എ.ഡി.എംനെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.  പി.എം.ജെ.വി.കെ പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് ലെവല്‍ കമ്മിറ്റികളും തദ്ദേശ സ്വയംഭരണ കമ്മിറ്റികളും ഉണ്ടാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.  ജില്ലയില്‍ പി.എം.ജെ.വി.കെ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനു വേണ്ടി ജില്ലാ പ്ലാനിങ് ഓഫീസറെ കണ്‍വീനറാക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നുവന്നു.  ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ന്യൂനപക്ഷ ക്ഷേമ അവലോകനയോഗത്തില്‍ എം.ഡി.എം ഇന്‍ചാര്‍ജ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date