ഓണം-ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി ഖാദിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം മന്ത്രി മാത്യു ടി.തോമസ്
സ്വാതന്ത്യ സമര കാലം മുതല്‍ ഭാരതീയരുടെ സ്വാശ്രയത്വത്തിന്റെ പ്രതീകമായ ഖാദിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള ഓണം- ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. .ഖാദി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, ആഹാര രീതികള്‍ പോലെ ഓരോ പ്രദേശത്തിനും ചേര്‍ന്ന വസ്ത്രങ്ങളുണ്ട് ,നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രമാണ് ഖാദി. സ്വാതന്ത്ര്യ സമരകാലത്ത് ഖാദി വ്യാപനം എന്ന ആശയം ഗാന്ധിജി മുന്നോട്ട് വെച്ചത് നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു .വൈവിധ്യങ്ങളിലുടെ കേരളത്തിലെ ഖാദി മേഖല ഇന്ന് വളരുകയാണ്. ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുവാന്‍ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡംഗം റ്റി.എല്‍.മാണി ആദ്യവില്‍പ്പന നിര്‍വഹിച്ചു ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്‍ സമ്മാനപദ്ധതി കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു എന്റെ ഗ്രാമം മാര്‍ജിന്‍മണി വിതരണം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ തെക്കേതില്‍ നിര്‍വഹിച്ചു. , ഗ്രാമപഞ്ചായത്ത് അംഗം പി.കെ.പൊന്നമ്മ, ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍, പ്രോജക്ട് ഓഫീസര്‍ പി.റ്റി.അനുമോദ്, അസിസ്റ്റന്റ് സെക്ര'റി പി.കെ.വിജയമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ്, പത്തനംതിട്ട അബാന്‍ ജംഗ്ഷനിലുള്ള ബഥേല്‍ ടവര്‍, അടൂര്‍ റവന്യു ടവര്‍, റന്നാി ഇട്ടിയപ്പാറയിലുള്ള ഉഷസ് ടവര്‍ എിവിടങ്ങളിലുള്ള ഗ്രാമസൗഭാഗ്യ ഷോറൂമുകളിലാണ് ഓണം-ബക്രീദ് ഖാദിമേള നടക്കുന്നത്.
(പിഎന്‍പി 2159-18)
- Log in to post comments